ഞാന്‍ എന്നാല്‍
ആരാണ് ഈ 'ഞാന്‍'
അര്‍ത്ഥശുനൃമായ ഒരു വാക്ക്
അര്‍ത്ഥമുണ്ടായിട്ടും കാരൃമില്ല
പലപ്പോഴും പല വേഷങ്ങള്‍
ധരിച്ച് ഒരു തസ്കരനായി
അര്‍ത്ഥശൂന്യമായി ജീവിക്കുന്ന
ഒരു വാക്ക് .വെറുതേ ജീവിച്ച്
അര്‍ത്ഥമറിയാത്ത പാഠങ്ങള്‍ പഠിച്ച്
സ്നേഹത്തിനു പിറകേ ഓടുന്നു
എവിടെ നിന്നും ലഭിക്കുന്നില്ല
ബന്ധുക്കളും മിത്രങ്ങളും
അവന്‍റെ കീശമാത്രം നോക്കി
പലതവണ ചിരിച്ച മുഖങ്ങള്‍
ഇപ്പോള്‍ മുഖംമൂടി അണിഞ്ഞിരിക്കുന്നു
അങ്ങനെ ദിനവും പുതിയ
മുഖങ്ങള്‍ കണ്ട്
‘ഞാന്‍’ ജീവിക്കുന്നു
അര്‍ത്ഥശൂനൃമായി...........................
16/08/2012
No comments:
Post a Comment