Wednesday, July 31, 2013

ഏകാന്തത


ഏകാന്തത

മനസ്സ് ശാന്തമായിരിക്കുന്നു

ഒന്നിനേയും കൊതിക്കുന്നില്ല

ഒന്നിനേയും തിരസ്കരിക്കുന്നുമില്ല

എന്തെന്നില്ലാതെ അത് ശാന്തമായിരിക്കുന്നു

തമസ്സിനെ കൂടുതല്‍ അടുപ്പിക്കുന്നു

വേദങ്ങളും ഉപനിഷത്തുകളും

അവന്‍ വെറുത്തു

ഒരിക്കല്‍ ഇവയെല്ലാം

നിര്‍മ്മിച്ചതും ഇവന്‍ തന്നെ

പക്ഷെ ഇപ്പോള്‍ അവന്‍

അന്ധകാരത്തെ സ്തുതിക്കുന്നു

അതിനും ഒരു ഭാഷയുണ്ട്

അതിനും ഒരു ഭ്രമമുണ്ട്‌

പക്ഷേ അതിന്‍റെ ഭാഷ അവനു

മാത്രമേ മനസ്സിലാവുകയുള്ളു.....


                                                               02/08/2012



ഞാന്‍ എന്നാല്‍

ഞാന്‍ എന്നാല്‍

ആരാണ് ഈ   'ഞാന്‍'

അര്‍ത്ഥശുനൃമായ ഒരു വാക്ക്‌ 

അര്‍ത്ഥമുണ്ടായിട്ടും കാരൃമില്ല

പലപ്പോഴും പല വേഷങ്ങള്‍

ധരിച്ച് ഒരു തസ്കരനായി

അര്‍ത്ഥശൂന്യമായി ജീവിക്കുന്ന

ഒരു വാക്ക്‌ .വെറുതേ ജീവിച്ച്

അര്‍ത്ഥമറിയാത്ത പാഠങ്ങള്‍ പഠിച്ച്

സ്നേഹത്തിനു പിറകേ ഓടുന്നു

എവിടെ നിന്നും ലഭിക്കുന്നില്ല

ബന്ധുക്കളും മിത്രങ്ങളും

അവന്‍റെ കീശമാത്രം നോക്കി

പലതവണ ചിരിച്ച മുഖങ്ങള്‍

ഇപ്പോള്‍ മുഖംമൂടി അണിഞ്ഞിരിക്കുന്നു

അങ്ങനെ ദിനവും പുതിയ

മുഖങ്ങള്‍ കണ്ട്

‘ഞാന്‍’ ജീവിക്കുന്നു

അര്‍ത്ഥശൂനൃമായി...........................


                       16/08/2012






ജീവിതം

 ജീവിതം

മേച്ചില്‍പ്പുറം തേടിയിറങ്ങിയ‌‍‍ മനം

ഇനിയും തിരികെവന്നില്ല

പുതുമ രുചിച്ച് അവന്‍

ഈയാം പാറ്റകളോടോപ്പം 

പറന്നു നടക്കുന്നു.............

തിരികെവരാന്‍ മോഹമില്ല

കൂട്ടലും കുറയ്ക്കലും

മഷിയുടെ മണവുമെല്ലാം അവനു മടുത്തു

ആരുടെയോക്കെയോ ചരിത്രം പഠിച്ച്

സ്വന്തം ചരിത്രം ഹൃദയത്തില്‍ കുഴിച്ചുമൂടി.

ആത്മാവിനു ഇപ്പോള്‍ ഈ

ദേഹം മടുത്തിരിക്കുന്നു

മനസ്സ് ഒന്നും ആഗ്രഹിക്കാതെ,

ഒന്നും വേവലാതിപ്പെടാതേയുമിരിക്കാന്‍

അവന്‍ കൊതിച്ചു.

ഒടുവില്‍ ശ്രികോവിലിനുള്ളിലെ

വിഗ്രഹത്തില്‍ അവന്‍ അഭയം തേടി

അവിടെയും പൊയ്മുഖം

പ്രിയരേയും ദൈവങ്ങളേയും

പടിയടച്ച് അവന്‍

മനസ്സിനെ പറഞ്ഞയച്ചു

പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്........
                                                 
                                                         04/09/2012



പുതുയുഗം


പുതുയുഗം

തുപ്പാനിനി വയറ്റില്‍ ഒന്നും

തന്നെ ബാക്കിയിലെന്ന്‍ ATM

കാറ്റുപിടിച്ച കീശകാണുവാനും

ഒരു ശേലുണ്ടെന്ന്‍ പോക്കറ്റിന്‍റെ

ഭാരം കൊണ്ട് നടക്കാന്‍ കഴിയാത്തവന്‍

50 ലക്ഷത്തിന്‍റെ BMW വിന്‍റെ

ഹോണില്‍ അയാളുടെ

കേഴല്‍ ലയിച്ചുപോയി

അതില്‍നിന്നും ഇറങ്ങിയ

മുന്തിയ ബൂട്ടിട്ട കാലുകള്‍

അയാളെ ചവിട്ടിതാഴ്ത്തി

ഇന്നത്തെ കാലത്ത്‌ നട്ടെല്ല്

വളഞ്ഞിരിക്കുന്നതാണ് നല്ലതെന്ന്‌

ഒരു വഴിപോക്കന്‍ പറഞ്ഞുകൊണ്ടുപോയി

രൂപയുടെ വില കൂടുംതോറും

അയാളുടെവില കുറഞ്ഞുകൊണ്ടേയിരുന്നു

ഒടുവില്‍ ആ BMW ന്‍റ്

TUBELESS  ടയറിനടിയില്‍

ആ മുല്യമില്ലാ നാണയം

ചതഞ്ഞരഞ്ഞു..............

                                                                               14/11/2012



ജീവിതചക്രം

ജീവിതചക്രം

മനുഷ്യജീവിതം ഒരു കഥ പോലെ

ഏറെ ദൈര്‍ഘ്യമുള്ള ഒന്നല്ല

അത്നാലുവരികളില്‍ ഒതുങ്ങുന്ന

ഒരു കവിതപോലെയാണ്

നാം വിചാരിക്കുന്നതിലും

അപ്പുറമാണ് അതിന്‍റെ അര്‍ത്ഥം

ഈ അര്‍ഥങ്ങള്‍ വായിച്ചെടുക്കേണ്ടത്

ചുരുങ്ങിയ നാലു വരികളില്‍നിന്നും.


                         16/11/2012

 


പാപമുക്തി

പാപമുക്തി

മുഷിഞ്ഞൊരീ ജന്മമീഭൂവില്‍

രസിച്ചിടും സുഖങ്ങളേറെയായ്

പിറന്നിടും പുതുക്രുരഭാവമി-

ന്നുടലെടുത്തിടും പുതു വിശ്വരൂപം

അഴിഞ്ഞാടിടും തന്‍ ജീവകേളിയില്‍

നവരസങ്ങളുമിന്നാടിത്തളര്‍ന്നു

മടുത്തൊരീ ആട്ടം ഈ ഭൂവില്‍

ഇനിയും മായാത്ത

ചോരതന്‍ കറകള്‍ എത്രയോ

ഭൂവില്‍ ബാക്കിനില്‍ക്കെ

കഴുകികളയുന്നിതാ ഞാനാ

പാപജന്മത്തിന്‍ ശേഷിപ്പുകള്‍....
     

                        31/12/2012




എന്‍റെ ആദ്യ കവിത

ഞാന്‍

എവിടെ നിന്നു വരുന്നു ഞാന്‍

എങ്ങോട്ടു പോകുന്നു ഞാന്‍

ആരുടെതുമല്ല ഞാന്‍

എനിക്കായ്‌ ആരുമില്ലതാനും

ഞാന്‍ ഒരു ഏകവല്ല്യന്‍ മാത്രം

എങ്ങോട്ടും പോകാം എന്തും ചെയ്യാം

എനിക്ക്.............

 

                                                                                              28-08-2009


metal engraving photos..












സ്വപ്നാടനം

സ്വപ്നാടനം
പുലര്‍കാല ‌‍സുന്ദര സ്വപ്നത്തില്‍ ഞാന്‍ അനന്തമായ
നിലാകാശത്ത് സ്വതന്ത്രമായി പറന്നുനടക്കുകയായിരുന്നു എന്‍ സ്വപ്നങ്ങള്‍ക്ക് അതിര്‍ ഉണ്ടായിരുന്നില്ല അപ്പോള്‍! എവിടെനിന്നോ ഒരു വിഷയമ്പ് എന്‍ ഹൃദയത്തിലാണ്ടു ചിറകടിച്ചു പറക്കാന്‍ നോക്കിയെങ്കിലും വിഷത്തിന്‍ കാഠിന്യം മൂലം ഞാന്‍ നിലം പതിച്ചു ആരും സഹായിക്കാനില്ലാതെ ഞാന്‍ ചിറകടിച്ചു മരിച്ചു.......!



പെട്ടന്നാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് സംഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നല്ലോ എന്നോത്ത് ഞാന്‍ നെടുവീര്‍പ്പിട്ടു.

                                              08-07-2009




കവിത



കവിത
ഒരു ഹൃദയ സ്പന്ദനമായ്
എന്‍ തൂലികതുമ്പില്‍ നിന്നും
വിടര്‍ന്ന വാക്കുകള്‍
ഒത്തുക്കൂടിയപ്പോള്‍
അത് കവിതയായി
എന്‍ ജീവരക്തമായ്

                             23-08-2009