ജീവിതം
മേച്ചില്‍പ്പുറം തേടിയിറങ്ങിയ മനം
ഇനിയും തിരികെവന്നില്ല
പുതുമ രുചിച്ച് അവന്‍
ഈയാം പാറ്റകളോടോപ്പം
പറന്നു നടക്കുന്നു.............
തിരികെവരാന്‍ മോഹമില്ല
കൂട്ടലും കുറയ്ക്കലും
മഷിയുടെ മണവുമെല്ലാം അവനു മടുത്തു
ആരുടെയോക്കെയോ ചരിത്രം പഠിച്ച്
സ്വന്തം ചരിത്രം ഹൃദയത്തില്‍ കുഴിച്ചുമൂടി.
ആത്മാവിനു ഇപ്പോള്‍ ഈ
ദേഹം മടുത്തിരിക്കുന്നു
മനസ്സ് ഒന്നും ആഗ്രഹിക്കാതെ,
ഒന്നും വേവലാതിപ്പെടാതേയുമിരിക്കാന്‍
അവന്‍ കൊതിച്ചു.
ഒടുവില്‍ ശ്രികോവിലിനുള്ളിലെ
വിഗ്രഹത്തില്‍ അവന്‍ അഭയം തേടി
അവിടെയും പൊയ്മുഖം
പ്രിയരേയും ദൈവങ്ങളേയും
പടിയടച്ച് അവന്‍
മനസ്സിനെ പറഞ്ഞയച്ചു
പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്........
04/09/2012

